ചങ്ങനാശേരി: ലോക സമാധാന ദിനത്തോടനുബന്ധിച്ച് റേഡിയോ മീഡിയ വില്ലേജ് സംഘടിപ്പിച്ച സമാധാന കൂട്ടായ്മ ഡിവൈഎസ്പി എസ്. ആഷാദ് ഉദ്ഘാടനം ചെയ്തു. സമാധാന ചിന്തകള്‍ വ്യക്തികളുടെ ഹൃദയങ്ങളില്‍നിന്ന് കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപരിക്കണമെന്നും വിദ്വേഷം പകരുന്ന പ്രവൃത്തികളില്‍നിന്ന് സ്വമേധയാ മാറിനില്ക്കാന് ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷനായിരുന്നു. എക്സ് സര്‍വീസ് ലീഗ് ചങ്ങനാശേരി യൂണിയന് ഭാരവാഹികളായ ഒ.വി. ആന്റണി, ജോസുകുട്ടി വലിയപറമ്പില്‍, അപ്പച്ചന്‍കുട്ടി, വര്‍ഗീസ് ടി. ചാമക്കാല, ഫാ. ലിപിന്‍ തുണ്ടുകളം, പരിമള്‍ ആന്റണി, വിപിന്‍ രാജ്, കെ.സി. ജോജോ, ലിജോ മത്തായി എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സര വിജയികള്‍ക്ക് ഡിവൈഎസ്പി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇമ്മാനുവേല്‍ ടോണി, ജെനിഫര്‍ ജോസി, നിവ്യ മരിയ സിജോയ് എന്നിവരും യുപി വിഭാഗത്തില്‍ ജേക്കബ് ജെയ്സണ്‍, ആരോണ്‍ അനീഷ്, ആന്മരിയ ആന്റണി എന്നിവരും വിജയികളായി.